മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിക്കും

ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ പദ്ധതികളുടെ കരട് തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

നഴ്‌സിങ് ഹോമുകളിലെയും ആശുപത്രികളിലെയും മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നതായി അടുത്തിടെ പരാതികൾ ഉയർന്നിരുന്നു. കൂടാതെ വീടുകളിൽ ഉപയോഗിക്കുന്ന സിറിഞ്ചുകളും ബാൻഡെയ്ഡുകളും മറ്റ് മെഡിക്കൽ സാമഗ്രികളും സാധാരണ മാലിന്യങ്ങൾക്കൊപ്പമാണ് ആളുകൾ വലിച്ചെറിയുന്നത്. മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നേരത്തെ തന്നെ പ്രത്യേക നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ തടാകങ്ങൾ, ടാങ്കുകൾ, നദികൾ എന്നിവ മലിനമാക്കുന്നതിനും ജലജീവികൾക്ക് ദോഷം വരുത്തുന്നതിനും കാരണമാകുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മലിനജല പ്ലാൻ്റുകൾ (എസ്ടിപി) കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

എസ്ടിപികളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഖരമാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകുന്നത് തടയാൻ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന ഓടകൾ മഴക്കാലത്തിനുമുമ്പ് വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA| WASTE| BBMP
SUMMARY: govt to have new set up for segregating bio medical waste

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

2 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

3 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

4 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

5 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

5 hours ago