BENGALURU UPDATES

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വേ. സത്യസായി ബാബയുടെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ചാണ് ട്രെയിന്‍ അനുവദിച്ചത്. നവംബർ 19 മുതൽ 22 വരെയാണ് ട്രെയിന്‍ സർവീസ് നടത്തുക.

ട്രെയിൻ നമ്പര്‍ 06093: നവംബർ 19,21 ദിവസങ്ങളിൽ വൈകിട്ട് 6.05നു തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11നു പ്രശാന്തി നിലയത്തിലെത്തും. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ രാവിലെ 8.07 ന് ട്രെയിൻ എത്തിച്ചേരും. കെ ആർ പുരം സ്റ്റേഷനിൽ രാവിലെ 8. 18, യലഹങ്ക 8. 48 എന്നിങ്ങനെയാണ് ബെംഗളൂരുവിലെ സ്റ്റേഷനുകളിലെ സമയക്രമം.

ട്രെയിൻ നമ്പര്‍ 06094: നവംബർ 20, 22 ദിവസങ്ങളിൽ രാത്രി 9ന് പുറപ്പെട്ട് പിറ്റേന്നു വൈകിട്ട് 3.55ന് തിരുവനന്തപുരത്തെത്തും. യലഹങ്ക രാവിലെ 10.58, കെ ആർ പുരം 11. 28, വൈറ്റ്ഫീൽഡ് 11.40 എന്നിങ്ങനെയാണ് ബെംഗളൂരു സ്റ്റേഷനുകളിലെ സമയക്രമം. റിസർവേഷൻ ഇന്നു രാവിലെ 8 മുതൽ ആരംഭിക്കും.


SUMMARY: Special train from Puttaparthi to Thiruvananthapuram via Bengaluru

NEWS DESK

Recent Posts

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…

5 hours ago

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…

5 hours ago

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…

6 hours ago

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…

7 hours ago

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…

7 hours ago

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…

7 hours ago