ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യെലഹങ്കയിലേക്കും, സെപ്റ്റംബർ രണ്ട് മുതൽ ഏഴ് വരെ തിങ്കൾ, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്.
എറണാകുളത്ത് നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്ക് 12.40ന് (06101) പുറപ്പെടും. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, വൈറ്റ്ഫീല്‍ഡ്, കെ.ആര്‍. പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. രാത്രി 11 മണിയ്ക്ക് യെലഹങ്കയിൽ എത്തിച്ചേരും. യെലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള(06102)സര്‍വീസ്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക.
TAGS: BENGALURU | TRAIN
SUMMARY: Special trains allotted from Ernakulam to Yelahanka amid onam holidays
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…