ബെംഗളൂരു: പൊങ്കൽ ഉത്സവം പ്രമാണിച്ച് ബെംഗളൂരു-തൂത്തുക്കുടി, തൂത്തുക്കുടി-മൈസൂരു റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06569 എസ്എംവിടി ബെംഗളൂരു-തൂത്തുക്കുടി എക്സ്പ്രസ് സ്പെഷൽ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ജനുവരി 10ന് രാത്രി 10 മണിക്ക് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 11 മണിക്ക് തൂത്തുക്കുടിയിലെത്തും.
ട്രെയിൻ നമ്പർ 06570 തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് സ്പെഷൽ തൂത്തുക്കുടിയിൽ നിന്ന് ജനുവരി 11ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.30ന് മൈസൂരുവിലെത്തും. ട്രെയിനിൽ 12 എസി ത്രീടയർ കോച്ചുകൾ, മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയുണ്ടാകും. കോവിലപ്പിട്ടി, സത്തൂർ, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽ നിർത്തും.
TAGS: BENGALURU | SPECIAL TRAIN
SUMMARY: Special trains allotted from bengaluru amid Ponkal
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…