Categories: TOP NEWS

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

പാലക്കാട്‌: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു മരണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂരു സ്വദേശിനി പാർവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി സമീപത്തെ മരങ്ങളിലും കടയിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെ നാല് നാടോടി സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. മറ്റ് മൂന്ന് പേരെ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: KERALA | ACCIDENT
SUMMARY: Speeding lorry rams into bus shelter, one women dies

Savre Digital

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

6 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

6 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

6 hours ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

7 hours ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

8 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

8 hours ago