ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ 1-ാം വർഷ പ്രതിഷ്‌ഠാ വാർഷികം ശുദ്ധികലശ പൂജകളോടും ആചാരാനുഷ്ഠാനങ്ങളോടും ആഘോഷിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പ്രതിഷ്ഠാദിനാഘോഷത്തില്‍ ക്ഷേത്രം തന്ത്രി തിരുവനന്തപുരം കുടുക്കശ്ശേരി ഇല്ലം ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും ജ്യോതിഷാചര്യൻ രാധാഗോപാൽ ദത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി അജയൻ നമ്പൂതിരി, പൂജാരി രാംജിത് ശാന്തി, പൂജാരി അധീഷ് ശാന്തി, വിപിൻ ശാന്തി, സഹ ശാന്തി എന്നിവർ ചേർന്ന് മഹാകലശപൂജകൾ നടത്തി.
നേത്ര പരിശോധന ക്യാമ്പ് സൗജന്യ കണ്ണട വിതരണം, കൃഷ്ണകുമാർ കടമ്പൂരിന്റെ ആത്മീയ പ്രഭാഷണം, സമൂഹ പൊങ്കാല, വിവിധ കലാപരിപാടികൾ, ഭജന, ശ്രീമത് നാരായണീയ പാരായണം, പഞ്ചാരിമേളം തുടങ്ങിയവ ഉണ്ടായിരുന്നു.
ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ ഏ ബി അനൂപ്, അഡ്വൈസറി ചെയർമാൻ കെ. പിതാംബരൻ, വൈസ് പ്രസിഡണ്ട് മാരായ എസ്. രാമചന്ദ്രൻ, ലോലമ്മ സത്യവാൻ, ഏ ബി ഷാജ്, എസ് സജി ജോയിൻറ് സെക്രട്ടറിമാരായ സി പി ഷിനോൺ, ജെ പ്രമോദ്, ഷൈജു എസ് അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, വനിത വിഭാഗം ചെയർപേഴ്സൻ വത്സലാ മോഹൻ, വനിത വിഭാഗം വൈസ് ചെയർപേഴ്സൻ ശ്രീജ സുഗതൻ, ആശാൻ സ്റ്റഡി സെന്റർ വൈസ് ചെയർ പേഴ്സൻ ജ്യോതിശ്രീ സത്യവാൻ തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Sree Narayana Samiti celebrates the consecration anniversary at Sree Gurudeva Temple
















