ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 13-ന് ശ്രീനാരായണസമിതി മൈലസാന്ദ്ര ഗുരുമന്ദിര ക്ഷേത്രാങ്കണം, സർജാപുര അയ്യപ്പ-ഗുരുദേവ ക്ഷേത്രാങ്കണം എന്നിവിടങ്ങളിലാണ് പൊങ്കാല സമർപ്പണച്ചടങ്ങുകൾ നടക്കുന്നത്. പൊങ്കാലയ്ക്കുള്ള കൂപ്പൺവിതരണം ആരംഭിച്ചു.

13-ന് രാവിലെ 10.30-ന് സമിതി പൂജാരിമാർ പണ്ടാര അടുപ്പിൽനിന്ന് അഗ്നിപകരും. തുടർന്ന് ശക്ത്യാരാധനയ്ക്കുശേഷം മാതൃപൂജയും അന്നദാനവും ഉണ്ടായിരിക്കും. പൊങ്കാല സമർപ്പണത്തിനുള്ള പൂജാദ്രവ്യങ്ങൾ പൊങ്കാല സ്ഥലത്ത് ലഭിക്കും. ഫോൺ: മൈലസാന്ദ്ര ഗുരുമന്ദിരം-9886420754, 8951512834. സർജാപുര അയ്യപ്പ- ഗുരുദേവ ക്ഷേത്രം -9980812162, 9886709134.
<br>
TAGS : SREE NARAYANA SAMITHI

Savre Digital

Recent Posts

ഹിന്ദി നിരോധിക്കാൻ തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി ഡിഎംകെ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം…

49 minutes ago

മഹാഭാരതത്തിലെ കർണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ അന്തരിച്ചു

മുംബൈ: പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണന്റെ വേഷം അഭിനയിച്ചാണ്…

1 hour ago

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 7 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം.…

1 hour ago

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ…

3 hours ago

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു; കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം…

4 hours ago

ഡല്‍ഹി കലാപക്കേസ്; ഷര്‍ജീല്‍ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന…

4 hours ago