കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിട്ടത്. റിമാന്‍ഡില്‍ തുടര്‍ന്നിരുന്ന നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.
കേസിന്റെ വിചാരണ സ്റ്റേയെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. കേസ് അന്വേഷണം അവസാനിച്ചതിനാല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. 2022 ഏപ്രില്‍ 16നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ശ്രീനിവാസനെ ഒരു സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് എന്‍ഐഎ കേസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് കണ്ടെത്തല്‍. കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Palakkad Sreenivasan murder case; High Court grants bail to four more accused
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…