◼️ ശ്രീഗുരുദേവ-ശ്രീഅയ്യപ്പ ദേവസ്ഥാനത്തെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സായൂജ്യപൂജയില് നിന്ന്
ബെംഗളൂരു: ശ്രീനാരായണസമിതി സർജാപുര ശ്രീഗുരുദേവ-ശ്രീഅയ്യപ്പ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച നടക്കും. ഇന്ന് രാവിലെ ഗണപതിഹോമം, തുടര്‍ന്ന് കുംഭേശ കർക്കരി കലശപൂജകൾ, ശയ്യാപൂജ, നിദ്രാകലശ പൂജകൾ, അനുജ്ഞാ പൂജ, അനുജ്ഞാ പ്രാർഥന, ജീവോദ്വാസന, ബിംബശുദ്ധി, കലശാഭിഷേകം, ബിംബങ്ങളും കലശങ്ങളും ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, വൈകിട്ടോടെ ധ്യാനാധിവാസം, പ്രാസാദ ശുദ്ധി, അധിവാസ ഹോമം, പീഠാധിവാസം, അധിവാസ പൂജ എന്നിവ നടന്നു.
പൂജകൾക്ക് തന്ത്രി കുടുക്കശ്ശേരി ഇല്ലം നാരായണൻനമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മാമ്പള്ളിമഠം മഹേഷ്നമ്പൂതിരി, മുളയ്ക്കൽ മഠം അജയ്നമ്പൂതിരി, വല്ലശ്ശേരി മഠം കൃഷ്ണദാസൻപോറ്റി, അഞ്ചുമൂർത്തി മഠം മോഹനകൃഷ്ണൻപോറ്റി എന്നിവർ സഹകാർമികരായി. എല്ലാ ഭക്തരും നാളെ നടക്കുന്ന പ്രതിഷ്ടാ മഹോത്സവത്തിൽ പങ്കെടുക്കണമെന്ന് സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 9916480089, 9448162624, 9731585889, 9980812162.
SUMMARY: Sri Gurudeva-Sri Ayyappa Devasthanam installation day festival tomorrow
തിരുവനന്തപുരം: പാറശാലയില്‍ ജ്യൂസില്‍ വിഷം കലക്കി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. 23കാരനും 15കാരിയുമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക ഇൻഷുറൻസ് ക്യാമ്പിന് നാളെ തുടക്കമാകും. ദാസറഹള്ളി പൈപ്പ്…
ബെംഗളൂരു: ബെംഗളുരുവിന് സമീപം രാമനഗരയില്‍ കാര്‍ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തോട്ടശ്ശേരിയറ കാരാട്ടാലുങ്ങൽ ശാരത്ത് മഹ്ബൂബിന്റെയും സീനത്തിന്റെയും…
ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർ ഷോ ഇന്ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ്…
ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വിജയം. സൂപ്പര്‍ ഓവറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം. ദുബായ്…