ASSOCIATION NEWS

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ നടക്കും. തത്ത്വമസി വെൽഫയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭയാത്രയും കൽക്കരി പൂജാഗാർഡനിലെ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിക്കും. ശോഭായാത്രയിൽ ബാലഗോകുലത്തിലെ കുട്ടികൾ അണിനിരക്കും. രാധാ-കൃഷ്ണ നൃത്തവും ഉറിയടിയും ഉണ്ടാകുമെന്ന് ബാലഗോകുലം രക്ഷാധികാരി മഹാദേവ അയ്യർ അറിയിച്ചു. ഏഴുമണിയോടെ ബെഞ്ചാര ലേ ഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിലെത്തും. ദീപാരാധന, ഭജന, ഹരികഥപ്രഭാഷണം, പ്രസാദവിതരണം എന്നിവയുമുണ്ടാകും. ഫോൺ: 72045 72601, 9986984457.

ഉദയനഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഞായറാഴ്ച നടക്കും. രാവിലെ 9.30-ന് വിശേഷാൽ പൂജകളുണ്ടാകും. വൈകീട്ട് 5.30-ന് ഘോഷയാത്ര ശിവക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യഘോഷവും ശ്രീകൃഷ്ണന്റെയും രാധയുടെയും മറ്റും വേഷമണിഞ്ഞ കുട്ടികളും അണിനിരക്കും. ഘോഷയാത്ര അയ്യപ്പ ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയുമുണ്ടാകും.

കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ നാളെ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സന്തോഷനഗർ മന്നം സദനത്തിൽനിന്നു വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴു മണിയോടുകൂടി ജാലഹള്ളി ശ്രീഅയ്യപ്പൻ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ ഉണ്ടാകും.

എംഎസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്ആർബി ആർ ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽനിന്നു വൈകീട്ട് നാലു മണിക്ക് ശോഭയാത്ര പുറപ്പെട്ട് ആറു മണിയോടെ ബാനസവാടി ശ്രീഅയ്യപ്പ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

ഹലസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ ഹലസൂരു ജോഗു പാളയ മെയിൻ റോഡിലെ കരയോഗം ഓഫീസിൽ പൂജയും ഭജനയും പ്രസാദ വിതരണവും ഉച്ച ഭക്ഷണവിതരണവും ഉണ്ടാകും.

SUMMARY: Sri Krishna Jayanti celebrations tomorrow

NEWS DESK

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

1 minute ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

13 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

28 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago