അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4.
ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടന്നു. 33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍ മിഷാര 32 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ ചരിത് അസലങ്ക 4 പന്തില്‍ 10 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. 34 പന്തുകൾ നേരിട്ട നിസംഗ 50 റൺസെടുത്തു പുറത്തായി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ്നഷ്ടത്തിൽ 139 റൺസെടുത്തു. ഷമീം ഹൊസൈന്‍റെയും ജേക്കര്‍ അലിയുടെയും ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന്‍റെയും ചെറുത്തുനില്‍പ്പാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു.
SUMMARY: Sri Lanka beat Bangladesh by six wickets in Asia Cup
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…
ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…
വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള…
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31…