ബെംഗളൂരു: ബെംഗളൂരു – കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ശ്രീലങ്കൻ എയർവേയ്സ്. ഒക്‌ടോബർ 31 മുതൽ ഇരു നഗരങ്ങൾക്കുമിടയിൽ പകൽ സമയങ്ങളിൽ വിമാന സർവീസ് ആരംഭിക്കും. ഇതോടെ ഇരു നഗരങ്ങൾക്കും ഇടയിലുള്ള മൊത്തം പ്രതിവാര വിമാന സർവീസുകൾ 10 ഫ്ലൈറ്റുകളായി വർധിക്കും. കൂടുതൽ ആളുകൾക്ക് ഇതുവഴി ഭേദപ്പെട്ട നിരക്കിൽ ശ്രീലങ്കയിലേക്കുള്ള യാത്രകൾ സാധ്യമാകും.
ഫ്ലൈറ്റ് യുഎൽ 1174 ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 9.40 ന് പുറപ്പെട്ട് കൊളംബോയിൽ രാവിലെ 11.10ന് എത്തിച്ചേരും. തിരികെ ഫ്ലൈറ്റ് യുഎൽ 1173, കൊളംബോയിൽ നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് 8.40ന് ബെംഗളൂരുവിൽ എത്തിച്ചേരും. എല്ലാ വ്യാഴം, വെള്ളി ശനി ദിവസങ്ങളിലാണ് ഫ്ലൈറ്റ്. ഇത് കൂടാതെ നിലവിലുള്ള സർവീസുകൾ അതേ ക്രമത്തിൽ തുടരും.
TAGS: BENGALURU | SRILANKAN AIRWAYS
SUMMARY: Srilankan airways to start flight service from blr to Columbo
തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…
ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…
ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…