ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം, എ.ഡി.ജി.പി. ശ്രീജിത്തിന്റെ പ്രഭാഷണം, പന്തളം ബാലൻ, ദുർഗാ വിശ്വനാഥ്, ആഷിമാ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവയും ഉണ്ടായിരുന്നു, രാത്രി 10.30-ന് തിരുമുടിയഴിക്കൽ നടന്നു. രണ്ട് ദിവസങ്ങളിലായി മഹാ അന്നദാനവും ഉണ്ടായിരുന്നു.
ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയികളായി.
കല്യാൺനഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കിയ ഉത്സവനഗരിയിലാണ് തിരുവപ്പന മഹോത്സവം നടന്നത്. ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി.
<br>
TAGS : SRI MUTHAPPAN SEVA SMITHI TRUST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…
ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…
തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…
കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…