LATEST NEWS

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും; വി. ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകള്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വീകരിച്ചു തുടങ്ങും. മെയ് അവസാന വാരത്തോടെ ഇതിന്റെ ഫലം ലഭ്യമാക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷാ ജോലികളില്‍ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർക്ക് അക്കാദമിക് സ്പിരിറ്റ് വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

വേനല്‍ച്ചൂട് കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകള്‍ പാലിച്ചാണ് പഠന പിന്തുണാ ക്ലാസുകള്‍ പൂർത്തിയാക്കിയത്. രാവിലെ 7.30 മുതല്‍ 10.30 വരെയായിരുന്നു ക്ലാസുകള്‍ ക്രമീകരിച്ചിരുന്നത്. കടുത്ത ചൂടുള്ള ജില്ലകളില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കി. ക്ലാസുകള്‍ നടത്താൻ കഴിയാത്ത സ്ഥലങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിദ്യാർഥികള്‍ക്ക് മാർക്ക് നല്‍കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

SUMMARY: SSLC exam results to be announced on May 15; V. Sivankutty

NEWS BUREAU

Recent Posts

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ…

1 hour ago

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി.…

2 hours ago

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസിന്റെ പിടിയില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ…

3 hours ago

വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌…

3 hours ago

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ കുടുംബസംഗമം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…

4 hours ago

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

4 hours ago