ബെംഗളൂരു: ക്ലാസ് പരീക്ഷ തോൽക്കുമെന്ന് ഭയം കാരണം എസ്എസ്എൽസി വിദ്യാർഥി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ഹോളൽകെരെ താലൂക്കിലെ രംഗപുര ഗ്രാമത്തിൽ നിന്നുള്ള പ്രജ്വൽ (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിനുള്ളിലാണ് പ്രജ്വലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോളൽകെരെയിലെ വാഗ്ദേവി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വരാനിരിക്കുന്ന ക്ലാസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രജ്വൽ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പരീക്ഷയിൽ തോറ്റാൽ അധ്യാപകർ തൻ്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിക്കുന്നതിനെയും പ്രജ്വൽ ഭയന്നിരുന്നു. സംഭവത്തിൽ ഹോളൽകെരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | SUICIDE
SUMMARY: SSLC student commits suicide
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…