ബെംഗളൂരു: സംസ്ഥാനത്തെ വിവിധയടിങ്ങളിൽ മാർച്ച് 19 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചൂട് കൂടുമെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും ഉച്ചയ്ക്ക് 12നും 3നും ഇടയിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വകുപ്പ് നിർദേശിച്ചു. താപനില ഉയരുന്നതിനാൽ, സർക്കാർ ഓഫീസുകളുടെ ജോലി സമയങ്ങളിൽ സർക്കാർ മാറ്റം വരുത്തിയേക്കാം. ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞ് ഫീൽഡ് സന്ദർശനങ്ങൾ ഒഴിവാക്കണം. ജീവനക്കാർ ഉച്ചയ്ക്ക് 12നും 3നും ഇടയിൽ പുറത്തിറങ്ങരുത്. രാവിലെയോ വൈകുന്നേരമോ ജോലി ചെയ്യണം.
സ്കൂളുകളും സ്ഥാപനങ്ങളും മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു നിർദ്ദേശിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർ നന്നായി ഭക്ഷണം കഴിക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക. ഇതു വഴി നിർജ്ജലീകരണം ഒഴിവാക്കുക. സർക്കാർ ആശുപത്രികളിൽ ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം പ്രത്യേക വാർഡ് ക്രമീകരിക്കും. സംസ്ഥാനത്ത് നിലവിൽ താപനില 42 ഡിഗ്രി സെൽഷ്യസ് (കലബുർഗി) വരെയാണ് ഉയർന്നിരിക്കുന്നത്.
TAGS: KARNATAKA | TEMPERATURE
SUMMARY: Karnataka heatwave alert, IMD issues warning, government urges caution
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…