ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉറപ്പാക്കുന്ന ബില്ലിന് നിയമസഭ അംഗീകാരം. ഗ്രാമീണ മേഖലകളിൽ പലപ്പോഴും അമിത പലിശയും, തിരിച്ചടവിനായുള്ള സമ്മർദ്ദവും മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഈ ചൂഷണത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും ഇനിമുതൽ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ അമിത പലിശ ഈടാക്കുന്നത് തടയും. കൂടാതെ പലിശ നിരക്ക് സർക്കാർ നിശ്ചയിക്കും.
വായ്പാ കരാറുകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണം. എല്ലാ നിബന്ധനകളും നോട്ടീസുകളിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും സർക്കാർ വ്യക്തമാക്കി. വായ്പാ തിരിച്ചടവിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിയമവിരുദ്ധമാകും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. വായ്പ നൽകുമ്പോൾ ഇൻഷുറൻസ് പോളിസികൾ നിർബന്ധിതമായി എടുപ്പിക്കുന്ന രീതിയും നിയന്ത്രിക്കും.
TAGS: KARNATAKA | MICRO FINANCE
SUMMARY: Karnataka cracks down on black money in microfinance with stricter law
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 43 ആയി. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. സമ്മര്‍ ക്യാമ്പിനെത്തിയ…
ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും…
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോൺ…
ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് (21)…
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…