Categories: KARNATAKATOP NEWS

സംസ്ഥാന ബജറ്റ് ഇന്ന്

ബെംഗളൂരു: സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും ഇന്നത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒമ്പതാമത്തെ ബജറ്റും.

4 ലക്ഷം കോടി രൂപയുടെ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. ബിബിഎംപിയെ ഏഴ് കോർപ്പേറഷനുകളായി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ ബജറ്റിൽ ബെംഗളൂരു നഗരവികസനത്തിന് പ്രാധാന്യം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. മാർച്ച് 3 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി സുപ്രധാന ചർച്ചകൾ നടന്നിരുന്നു.

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന 2 തുരങ്ക പദ്ധതികൾ, മെട്രോ മൂന്നാം ഘട്ടം, സർജാപുര സ്വിഫ്റ്റ് സിറ്റി, സ്കൈഡെക്ക് എന്നിവയുമായി ബന്ധപ്പെട്ടും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ കർണാടക മേഖലയ്ക്കും ഉച്ചഭക്ഷണതൊഴിലാളികൾക്കുമുള്ള വിഹിതം ഉയർത്താനും സാധ്യതയുണ്ട്. ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും.
<BR>
TAGS : KARNATAKA BUDGET 2025
SUMMARY : State budget today

Savre Digital

Recent Posts

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…

12 minutes ago

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…

54 minutes ago

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…

1 hour ago

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

3 hours ago

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…

3 hours ago

പി. സരിൻ ഒറ്റപ്പാലത്ത് ഇടതു സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…

4 hours ago