ബെംഗളൂരു: പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഡോ.കെ.കസ്തൂരിരംഗൻ റിപ്പോർട്ട് പൂർണമായും തള്ളാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന മന്ത്രിസഭ അറിയിച്ചു. ഡോ.കെ.കസ്തൂരിരംഗൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിൻ്റെ കരട് വിജ്ഞാപനം മന്ത്രിസഭ വിശദമായ ചർച്ച നടത്തി. റിപ്പോർട്ട് പൂർണമായി നിരസിക്കാൻ സർക്കാർ ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിൻ്റെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2014 മാർച്ച് മുതൽ ആറ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
ഗുജറാത്തിൽ 449 ചതുരശ്ര കിലോമീറ്ററും മഹാരാഷ്ട്രയിൽ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയിൽ 1,461 ചതുരശ്ര കിലോമീറ്ററും കർണാടകയിൽ 20,668 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്ററും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററും ഇക്കോളജിക്കൽ ഭൂമി ആയി പ്രഖ്യാപിക്കാനാണ് വിജ്ഞാപനം നിർദ്ദേശിക്കുന്നത്. എന്നാൽ ഇത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി.
TAGS: KARNATAKA | KASTURIRANGAN REPORT
SUMMARY: Karnataka govt to stick to its decision to completely reject Kasturirangan report on Western Ghats
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…