വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു – മൈസൂര് എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകും.

ബെംഗളൂരു വിമാനത്താവളത്തിലേക്ക്) പോകുന്ന സദഹള്ളി റൂട്ടിലെ ടോൾ പ്ലാസയിലാണ് അധിക നിരക്ക് കൊടുക്കേണ്ടത്. കാറുകൾ, ജീപ്പുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയുടെ പുതിയ നിരക്ക് 120 രൂപയായിരിക്കും. നേരത്തെ ഇത് 115 രൂപയായിരുന്നു. മടക്കയാത്രയ്ക്ക് ടോൾ 170 ല് നിന്ന് 180 ആയും ഉയർത്തും. ലൈറ്റ് കൊമേഴ്‌സ്യൽ കാറുകളും മിനിബസുകളും ഒറ്റ യാത്രയ്ക്ക് 185 രൂപ, മടക്ക യാത്രയ്ക്ക് 275 രൂപയും ടോൾ ഇനത്തിൽ അടക്കണം. വാനുകളും ബസുകൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 370 രൂപയും, റൗണ്ട് ട്രിപ്പ് യാത്രയ്ക്ക് 550 രൂപയും നൽകണം. 15 രൂപ വീതമാണ് വർധനവ്.

കൂടാതെ പ്രതിമാസ ടോൾ നിരക്കിലും വ്യത്യാസം വന്നിട്ടുണ്ട്. 3835 രൂപയിൽ നിന്ന് 3970 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. 50 യാത്രകളാണ് പ്രതിമാസ പാസ് ഉപയോഗിച്ച് നടത്താൻ സാധിക്കുക. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ വാഹനങ്ങൾക്കനുസരിച്ച് അഞ്ച് മുതൽ പത്ത് രൂപ വരെയാണ് ടോൾ നിരക്ക് അധികമായി ചാർജ് ചെയ്യുക. ട്രക്കുകളുടെയും ബസുകളുടെയും ഒറ്റത്തവണ യാത്രാ നിരക്ക് 355 രൂപയിൽ നിന്ന് 370 രൂപയായും മടക്ക യാത്രാ നിരക്ക് 535 ൽ നിന്ന് 550 രൂപയായും ആയും പ്രതിമാസ പാസിന്റെ വില 11,845 രൂപയില്‍ നിന്ന് 12,265 രൂപയായും വർധിച്ചു.

ഇതുകൂടാതെ, സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്, ബെംഗളൂരു-തിരുപ്പതി ഹൈവേ, ബെംഗളൂരു-ഹൈദരാബാദ് ഹൈവേ എന്നീ റൂട്ടുകളിലും ടോൾ നിരക്ക് വര്‍ധനവ് ബാധിക്കും, ഒറ്റ യാത്രാ നിരക്ക് 175 രൂപയിൽ നിന്ന് 185 ആയും മടക്ക യാത്രാ നിരക്ക് 265 ൽ നിന്ന് 275 രൂപ ആയും കൂടി. പ്രതിമാസ പാസിന്റെ നിരക്ക് 5,890 രൂപയിൽ നിന്ന് 6,100 ആയുമാണ് പരിഷ്കരിക്കുന്നത്.

TAGS: BENGALURU | TOLL
SUMMARY: State to have higher toll rates from april 1

Savre Digital

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

33 minutes ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

1 hour ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

2 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

2 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

3 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

3 hours ago