ബെംഗളൂരു: നടി രന്യ റാവുവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് റാക്കറ്റിൽ പോലീസ് പ്രോട്ടോക്കോൾ ഓഫീസർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക കോടതിക്ക് നൽകി. ഈ വർഷം ജനുവരി മുതൽ റാവു 27 തവണ രന്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചു.
കർണാടക സംസ്ഥാന പോലീസ് ഭവന, അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ. നിലവിൽ രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിലേക്ക് അയച്ചിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തിൽ സ്വർണ്ണം കള്ളക്കടത്തിന് ഉപയോഗിച്ച സങ്കീർണ്ണമായ രീതി, സുരക്ഷയെ മറികടക്കാൻ സംസ്ഥാന പോലീസ് പ്രോട്ടോക്കോൾ ഓഫീസറെ ഉപയോഗിക്കുന്നത്, ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സ്വർണം വാങ്ങുന്നതിനായി ഫണ്ട് കൈമാറുന്നതിനുള്ള ഹവാല ഇടപാട്, വലിയ സംഘത്തിന്റെ പങ്കാളിത്തം എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന് ഡിആർഐ സംഘം പറഞ്ഞു.
TAGS: BENGALURU
SUMMARY: State police protocol officer involved in gold smuggling case
കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട്…
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍…
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക്…
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…
ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…