ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. കലബുർഗിയിലെ ഐനാപൂർ ഹോബ്ലി ഗ്രാമത്തിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമത്തിൽ താപനില 42.8 ഡിഗ്രി സെൽഷ്യസായി ഉയർന്നു. മാർച്ച് 15 മുതൽ 17 വരെ വടക്കൻ കർണാടകയിൽ പരമാവധി താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
മാർച്ച് 18 മുതൽ 19 വരെ വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായും ഐഎംഡി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ കർണാടകയിൽ പരമാവധി താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. തുടർന്നുള്ള ദിവസങ്ങളിൽ താപനില ക്രമേണ 2-3 ഡിഗ്രി സെൽഷ്യസ് വർധിക്കും.
കലബുർഗി, ബീദർ, ബാഗൽകോട്ട്, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര ജില്ലകളിലെയും ബാഗൽകോട്ട്, ബെളഗാവി ജില്ലകളിൽ ശനിയാഴ്ച പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തുമകുരു, ബല്ലാരി, ഗദഗ്, കോപ്പാൾ, ഉത്തര കന്നഡ, വിജയനഗർ, ചിക്കബെല്ലാപുര, മൈസൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൂടിയ താപനില രേഖപ്പെടുത്തി.
TAGS: KARNATAKA | TEMPERATURE
SUMMARY: Karnataka records highest temperature so far this year
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…