ബെംഗളൂരു: സംസ്ഥാനത്ത് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വമ്പൻ വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്കാണ് അംഗീകാരം. പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ ഏകദേശം 24954 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.
3394 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മെഷീന്‍ ടൂള്‍ സെന്ററില്‍ 285 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്. സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും നിര്‍മ്മാണത്തില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡും പട്ടികയിലെ പദ്ധതികളില്‍ ഒന്നാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പാനീയ നിര്‍മ്മാണത്തില്‍ 249 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
50 കോടി രൂപയില്‍ കൂടുതലുള്ള മൂലധന നിക്ഷേപമുള്ള 12 പദ്ധതികള്‍ ആണ് ഉള്ളത്. ഇതുവഴി വ്യാവസായിക നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വെളിവാകുന്നത് എന്ന് മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.
TAGS: KARNATAKA
SUMMARY: State gets more investment this time for expansion of developmental Projects
ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. …
ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.…
ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ…
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി…
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച്…
ബെംഗളൂരു: ഭാര്യയെടുത്ത വായ്പ്പയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവണഗെരെ ജില്ലയിലെ മന്ത്രഗട്ട ഗ്രാമത്തിലെ വിദ്യയാണ് (30) ക്രൂരമായി…