Categories: KARNATAKATOP NEWS

പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ) അധികാരങ്ങൾ വർധിപ്പിക്കാനും, എസ്‌സി/എസ്‌ടി അതിക്രമ കേസുകൾ പെട്ടെന്ന് തീർപ്പാക്കാനും വേണ്ടിയാണ് നടപടി. 2023-24ലെ സാമ്പത്തിക ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.

ബെംഗളൂരുവിൽ ഇത്തരത്തിലുള്ള രണ്ട് സ്റ്റേഷനുകൾ തുറക്കും. മറ്റു ജില്ലകളിൽ ഓരോ സ്റ്റേഷൻ വീതം ലഭിക്കും. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2012 നും 2024 നും ഇടയിൽ, കർണാടകയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നിരക്ക് വെറും 2.47 ശതമാനം മാത്രമായിരുന്നു. പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, സബ് ഡിവിഷണൽ പോലീസ് ഓഫീസറിൽ നിന്ന് എസ്ടി അതിക്രമ കേസുകൾ ഏറ്റെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കും. ഇവർ നേരിട്ട് അന്വേഷണം തുടരുകയും നിയുക്ത കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടുകളും ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകണ്ടുയാണെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA | POLICE
SUMMARY: State to have dedicates police stations against sc atrocities

Savre Digital

Recent Posts

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

15 minutes ago

മോഹന്ലാല്‍ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

27 minutes ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

46 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

1 hour ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

1 hour ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

1 hour ago