ബെംഗളൂരു: നികുതി അടയ്ക്കാതെ കര്‍ണാടക റോഡുകളില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുകളിലുള്ള വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു വര്‍ഷത്തിലേറെയായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നികുതി അടക്കാത്ത കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്കുള്‍പ്പെടെയാണ് ഇതോടെ പൂട്ട് വീഴുക.
ഇത്തരത്തില്‍ പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളില്‍ നിന്നുമായി പ്രതിവര്‍ഷം 3 മുതല്‍ 5 കോടി രൂപ വരെ നികുതിയും പിഴയും ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ ഡ്രൈവ് ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ 40 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 10 ടീമുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 28 ഹൈ-എന്‍ഡ് കാറുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ബിഎംഡബ്ല്യു, പോര്‍ഷെ, മെഴ്സിഡസ് ബെന്‍സ്, ഓഡി, റേഞ്ച് റോവര്‍ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇവയൊന്നും കൃത്യമായ നികുതി അടച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കര്‍ണാടകയിലെ ഉയര്‍ന്ന വാഹന നികുതി ഒഴിവാക്കാന്‍ സംസ്ഥാനത്തുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും തങ്ങളുടെ ഹൈ-എന്‍ഡ് കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് കര്‍ണാടകയില്‍ 18 ശതമാനം നികുതി നല്‍കേണ്ടിവരുമ്പോള്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം, കാറുകള്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് 12 മാസത്തില്‍ കൂടുതല്‍ അവിടെ ഉപയോഗിക്കുകയും ചെയ്താല്‍, യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടുന്നതിനൊപ്പം, രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ നേടണം. കൂടാതെ പുതിയ സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
TAGS: KARNATAKA | TRAFFIC VIOLATION
SUMMARY: Transport dept to intensify search against tax defaulters
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല…
കോഴിക്കോട്: യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.…
തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ…
ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം…
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.…
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സാഹസികമായ…