Categories: KARNATAKATOP NEWS

സംസ്ഥാനത്ത് മാർച്ച്‌ മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാർച്ചിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരിയിൽ കർണാടകയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകൾ അധികൃതർ പങ്കുവച്ചത്. മാർച്ച് മുതൽ മെയ് വരെ നഗരത്തിലും സമീപ ജില്ലകളിലും മൺസൂണിന് മുൻപ് 30 മുതൽ 40 ശതമാനം വരെ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. തീരദേശ കർണാടക ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 50 മുതൽ 60 ശതമാനം വരെ അധിക മഴ ലഭിച്ചേക്കും.

മാർച്ച് 12 മുതൽ മൂന്നു ദിവസത്തേയ്ക്ക് 14 ജില്ലകളിൽ അധികൃതർ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം വടക്കൻ കർണാടകയിൽ മാർച്ച്‌ പത്ത് വരെ താപനില 43 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്നേക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബീദറിൽ ആണ്.

12 ഡിഗ്രി സെൽഷ്യസാണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത് കലബുർഗിയിലാണ്. 37.8 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ചൂട്. ഹൊന്നാവർ, കാർവാർ, ഹാസൻ, മൈസൂരു എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. എന്നാൽ കോപ്പാൾ, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ സാധാരണയിലും കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത്.

TAGS: KARNATAKA | RAIN
SUMMARY: Karnataka to witness heavy summer rain in march

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

1 hour ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

1 hour ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

2 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

4 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

4 hours ago