ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി (ഹൈന) സങ്കേതം ബെളഗാവിയിൽ ആരംഭിക്കും. നിലവിൽ മൈസൂരു മൃഗശാല പോലുള്ള സ്ഥലങ്ങളിൽ ചെന്നായകൾ, കൃഷ്ണമൃഗങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് കഴുതപ്പുലികളെയും സംരക്ഷിച്ചിട്ടുള്ളത്. ഏറെ സവിശേഷതയുള്ള മൃഗമാണ് കഴുതപ്പുലി. ഇക്കാരണത്താൽ തന്നെ ഇവയ്ക്ക് പ്രത്യേക ആവാസവ്യവസ്ഥ ഒരുക്കേണ്ടത് ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.
ബെളഗാവി, ഗോകക്ക് താലൂക്കുകളുടെ അതിർത്തിയിൽ ഏകദേശം 120 ചതുരശ്ര കിലോമീറ്റർ റിസർവ് വനം ഹൈന സങ്കേതമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം കേന്ദ്രത്തിനു നൽകിയതായി മാന്ത്രി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന കഴുതപ്പുലികളുടെ സംരക്ഷണത്തിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാഗൽകോട്ട്, ബിദർ, ധാർവാഡ്, കോപ്പാൾ, തുമകുരു, ഗദഗ്, ബെളഗാവി എന്നിവിടങ്ങളിലെ ഹൈനകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഗംഗാവതി, തവരഗേര, യെലബുർഗ എന്നിവിടങ്ങളിൽ ഹൈന സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കാൻ 2021-ൽ കോപ്പാൾ ജില്ലാ ഭരണകൂടം സമാനമായ ശ്രമം നടത്തിയിരുന്നു. എന്നാൽ, വനം വകുപ്പ് ഇത് നിരസിക്കുകയായിരുന്നു.
TAGS: KARNATAKA | HYENA
SUMMARY: Karnataka’s first sanctuary for hyenas proposed in Belagavi
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…