ബെംഗളൂരു : കന്നഡയിലെ പ്രമുഖ വാർത്താചാനലായ പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതിവിധി സുപ്രീംകോടതി സ്‌റ്റേചെയ്തു. രാഷ്ട്രീയപ്രേരിതമായാണ് സംപ്രേഷണം തടഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ജൂൺ 26-ന് ജെ.ഡി.എസ്. എം.എൽ.സി. എച്ച്. രമേഷ് ഗൗഡ ഉൾപ്പെടെ എതാനുംപേർ നൽകിയ ഹർജിയിലാണ് ചാനലിന്റെ സംപ്രേഷണം കര്‍ണാടക ഹൈക്കോടതി തടഞ്ഞത്. ജൂലൈ 9 ന് അടുത്ത വാദം കേൾക്കുന്നത് വരെ പവർ ടിവി സംപ്രേക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കി ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപരമായ ലൈസൻസ് ഇല്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പരാതി. ഇതിനെതിരേ ചാനൽ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
<br>
TAGS : POWER TV | SUPREME COURT
SUMMARY : Stay for stopping the transmission of Power TV
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…