ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് ( SSC Stenographer Recruitment 2025) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 6 മുതല്‍ 11 വരെ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെ 261 ഒഴിവുകളാണ് നികത്തുക. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് (Born between August 2, 1995 and August 1, 2007) സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘ഡി തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 27 വയസ് (Born between August 2, 1998 and August 1, 2007) കവിയരുത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് പ്രായപരിധിയില്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 26-ന് മുമ്പ് www.ssc.gov.in വഴി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 27 ആണ്. അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. ജൂലൈ 1, 2 തീയതികളിലാണ് സൗകര്യം ഒരുക്കുക. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കുക.
SUMMARY: Stenographer in Central Service; 261 vacancies, applications can be made till June 26
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…