ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. നാലാം ക്ലാസുകാരിയുടെ അച്ഛനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥിനിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. വിദ്യാർഥിനിയുടെ മുഖത്തും ശരീരത്തിലും മർദനമേറ്റത്തിന്റെ പാടുകളുണ്ട്. നേരത്തെയും രണ്ടാനമ്മ മർദിച്ചതിനെ കുറിച്ച് കുട്ടി എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു.
സ്കൂളിലെ അധ്യാപികയാണ് കുട്ടിയുടെ മുഖത്ത് മർദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി രണ്ടാനമ്മ അടിച്ച കാര്യം അധ്യാപികയോട് പറയുകയായിരുന്നു. തുടര്‍ന്നാണ് കുറിപ്പു കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും. സംഭവത്തില്‍ ഇടപ്പെട്ട ബാലാവകാശ കമ്മീഷൻ ഓഫീസറോടും നൂറനാട് എസ്‌എച്ച്‌ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു.
കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ബുധനാഴ് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ ഒളിവില്‍ പോകുകയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം രാത്രി അൻസാർ വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.
SUMMARY: Stepmother and father arrested in assault incident involving fourth grader
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…
കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മൻ. തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും…
ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.…
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്ണകുമാർ…
ആലപ്പുഴ: സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ…