കേരളത്തില്‍ ആദ്യമായി വൈക്കോല്‍ കറുപ്പ് പിടികൂടി: മൂന്നാറില്‍ ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവിനേക്കാള്‍ മാരകമായ പുതിയ രീതിയിലുള്ള ലഹരിവസ്തുവിന്റെ കടത്ത് ആദ്യമായി പിടികൂടി എക്സൈസ് സംഘം. മൂന്നാർ തേനിയില്‍ നിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോല്‍ കറുപ്പുമായി (പോപ്പി സ്ട്രോ) ഇടമലക്കുടി സ്വദേശി മോഹൻരാജ് (41) ആണ് അറസ്റ്റിലായത്. മൂന്നാർ എക്സൈസ് സർക്കിള്‍ ഓഫീസും ദേവികുളം എക്സൈസ് റെയ്‌ഞ്ച് ഓഫീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ തണ്ടറിലൂടെയാണ് ഈ വൻ ലഹരിവേട്ട നടത്തിയത്.

കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് വൈക്കോല്‍ കറുപ്പ് എന്നറിയപ്പെടുന്നത്. സെപ്റ്റംബർ 3-ന് അർധരാത്രി 12.45-ഓടെ മൂന്നാർ ടൗണില്‍വെച്ചാണ് പ്രതി പിടിയിലായത്. തേനിയില്‍നിന്നുള്ള കെഎസ്‌ആർടിസി അല്ലെങ്കില്‍ പ്രൈവറ്റ് ബസില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വൈക്കോല്‍ കറുപ്പ് മറ്റൊരു ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ് കടത്താൻ ശ്രമിക്കവെയാണ് കുടുങ്ങിയത്. പ്രതി ലഹരിവസ്തുക്കള്‍ കടത്തുന്നതായി രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇടുക്കി അസി. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് ബ്യൂറോ നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. തേനിയില്‍ നിന്ന് ബസില്‍ മൂന്നാറില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ പിന്നീട് മറ്റ് ഇടവഴികള്‍ വഴി വിദൂര പ്രദേശമായ ഇടമലക്കുടിയിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ ലഹരിവരവ് എത്രകാലമായി മൂന്നാറില്‍ എത്തിക്കുന്നുണ്ടെന്നും മറ്റ് ഏതൊക്കെ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ടെന്നും വകുപ്പ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

കൂടാതെ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ പരിശോധന നടക്കും. സംസ്ഥാനത്ത് ആദ്യമായി വൈക്കോല്‍ കറുപ്പ് പിടികൂടിയ സംഭവമായതിനാല്‍ കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്താനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം.

SUMMARY: ‘Straw-colored’ hashish seized for the first time in Kerala; one arrested in Munnar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

ഫിനാന്‍സ് ഇൻഫ്ലുവൻസര്‍ മരിച്ചനിലയില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ...

കേരള സര്‍ക്കാര്‍ 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു: ആകെ 21 പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണം: രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട്...

വടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി...

ബെംഗളൂരുവിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം; ഒക്ടോബർ 23 വരെ നിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെയും കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ...

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം....

മൈസൂരു ദസറ ഇന്ന്: വൈകിട്ട് 4.35-ന് ജംബൂസവാരി പുറപ്പെടും

ബെംഗളൂരു: വിജയദശമി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം കുറിച്ച് മൈസൂരുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ...

Related Articles

Popular Categories