Categories: KERALATOP NEWS

തെരുവ് നായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്കേറ്റു

തൃശൂർ: തൃശൂരില്‍ തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് വിവിധ തൃശൂരിലെ കേന്ദ്രങ്ങളില്‍ തെരുവ് നായ ആക്രമണം നടന്നത്. വീട്ടുമുറ്റങ്ങളിലേക്ക് ഓടിയെത്തി വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ചു പരുക്കേല്‍പ്പിച്ചു.

കൂടാതെ വഴിയരികിലൂടെ നടന്നുപോയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരെയും ആക്രമിച്ചു. പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

പാറക്കുന്ന് വീട്ടില്‍ അമ്മിണി(70) , പേരക്കുട്ടിയായ രണ്ട് വയസ്സുകാരൻ, ചൂണ്ടല്‍ വീട്ടില്‍ ബേബി (55), പുത്തൻവീടികയില്‍ വീട്ടില്‍ കുഞ്ഞിമ്മ( 60), തൊഴിലുറപ്പ് തൊഴിലാളിയായ പ്ലാക്കില്‍ വീട്ടില്‍ റഹ്മത്ത് (58), ചീനിക്ക പറമ്ബില്‍ വീട്ടില്‍ അബ്ദുറഹ്മാൻ(65), ഭാർഗവി (65) എന്നിവർക്കാണ് കടിയേറ്റത്.

TAGS : LATEST NEWS
SUMMARY : Stray dog ​​attack; seven people injured

Savre Digital

Recent Posts

ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…

60 minutes ago

ആലപ്പുഴയിലെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…

1 hour ago

‘എല്ലാം പ്രശ്നങ്ങളും തീരും’; ബിനോയ് വിശ്വത്തെ എം.എന്‍ സ്മാരകത്തിലെത്തി കണ്ട് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…

2 hours ago

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…

2 hours ago

പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…

3 hours ago

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

4 hours ago