LATEST NEWS

തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദയാവധം നടത്താൻ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങള്‍ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്തംബറില്‍ വളർത്തുനായ്ക്കള്‍ക്ക് വാക്സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാമ്പ് നടത്തും. വളർത്തുനായ്ക്കള്‍ക്ക് ഇലക്‌ട്രോണിക് ചിപ്പും ഘടിപ്പിക്കും. ആഗസ്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.

SUMMARY: Crucial intervention in the stray dog problem; Infected dogs can be euthanized

NEWS BUREAU

Recent Posts

നടന്‍ അസ്രാനി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…

2 hours ago

സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള…

3 hours ago

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കും; നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതരായ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ…

4 hours ago

കേരളത്തില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ…

5 hours ago

ബെംഗളൂരു മലയാളി ഫോറം നോർക്ക കെയര്‍ ഇൻഷുറൻസ് ക്യാമ്പ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ…

5 hours ago

വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി

ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍…

5 hours ago