കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകപുരം ഭാഗത്ത് ഒമ്പത് മണിക്കൂറിനിടെ 19 പേരെ നായ ആക്രമിച്ചത്. നാല് വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെ നായയുടെ കടിയേറ്റിരുന്നു.
എല്ലാവരും കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയെ കണ്ണൂരിലെ ലബോറട്ടറിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെരുവ് നായകള്‍ക്ക് കോർപറേഷൻ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഇതുവരെ 52 തെരുവ് നായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കി. രണ്ടാഴ്ച മുമ്പ് കണ്ണൂർ നഗരത്തില്‍ 70ലേറെ പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
SUMMARY: Stray dog that bit 19 people in Kozhikode confirmed to be infected with rabies
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…