LATEST NEWS

തെരുവുനായ പ്രശ്നം; പരിഹാരനടപടി ഉണ്ടാകണമെന്ന് കടുപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: തെരുവുനായ ശല്യം കൊണ്ട് ജനങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന സ്ഥിതിയാണെന്ന് ഹൈക്കോടതി. കുട്ടികളെയടക്കം തെരുവുനായകള്‍ കടിക്കുന്ന സംഭവങ്ങള്‍ പതിവായ സാഹചര്യത്തില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യം അതീവ ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നിരീക്ഷണം.

തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ നടപടികള്‍ ഉണ്ടായേ തീരൂവെന്ന് കോടതി ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. അതുപോലെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

നിലവില്‍ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ സർക്കാർ വ്യക്തമായ തീരുമാനം അറിയിക്കണം. ഇക്കാര്യത്തില്‍ നേരത്തെയും കോടതി സർക്കാരില്‍നിന്നു മറുപടി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാത്രമല്ല ലൈസൻസ് ഇല്ലാതെ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നായകളെ സംരക്ഷിക്കുന്നതിന് എതിരല്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസൻസുകള്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ തെരുവുനായകളുടെ കടിയേല്‍ക്കുന്നവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തില്‍ കോടതി സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു.

SUMMARY: Street dog issue; High Court insists on remedial action

NEWS BUREAU

Recent Posts

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

12 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

1 hour ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

2 hours ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

2 hours ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

2 hours ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

3 hours ago