കോട്ടയം: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കടുത്തുരുത്തി പോളി ടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയാണ് മരിച്ച അദ്വൈത്.
കഴിഞ്ഞ ആഴ്ച ക്ലാസ് കഴിഞ്ഞ് വരുംവഴി വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അദ്വൈത് എളുപ്പത്തില്‍ പാളം മുറിച്ച് കടക്കാനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. സാധാരണയായി ആളുകള്‍ പാളം മുറിച്ച് കടക്കാറുള്ള സ്ഥലത്താണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റ് വീഴുന്നത് കണ്ടാണ് സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയത്.
അപ്പോഴേക്കും കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപടര്‍ന്നിട്ടുണ്ടായിരുന്നു. ഷോക്കേറ്റ് അദ്വൈതിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. നാട്ടുകാര്‍ ഇത് തല്ലിക്കെടുത്താന്‍ ശ്രമിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഉടനടി ഷോക്കേറ്റ് താഴെ വീണ വിദ്യാർഥിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
SUMMARY: Student dies after being treated for shock after climbing on top of goods train
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…