BENGALURU UPDATES

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര തിരുപ്പതി സ്വദേശിയും ബി.ടെക്ക് വിദ്യാര്‍ഥിയുമായ പവൻ (22) ആണ് മരിച്ചത്. ഓൾഡ് എയർപോർട്ട് റോഡിലെ പിജിയിലാണ് സംഭവം.

ഇവിടത്തെ താമസക്കാർ ദീപാവലി അവധിക്കു നാട്ടിൽ പോയ സമയത്ത് പിജി നടത്തിപ്പുകാർ മുറികളിൽ കീടനാശിനി സ്പ്രേ ചെയ്തിരുന്നു. എന്നാല്‍ നാട്ടിൽ നിന്നു മടങ്ങിയെത്തിയ പവൻ ഇതറിയാ തെ മുറിയടച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിൽ പവനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എച്ച്എഎൽ പോലീസ് കേസെടുത്തു.
SUMMARY: Student dies after inhaling pesticide sprayed on bedbugs in PG

NEWS DESK

Recent Posts

വാഹനാപകടത്തില്‍ പരുക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…

59 minutes ago

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…

2 hours ago

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

2 hours ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

4 hours ago

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

4 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

4 hours ago