കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനിയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.
അതേസമയം, മിഥുൻ ഷോക്കേറ്റ് മരിക്കാനിടയാക്കിയ വൈദ്യുതി ലൈൻ കെഎസ്‌ഇബി മുറിച്ചുമാറ്റി. കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥർ എത്തി സ്കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈൻ മുറിച്ചു മാറ്റുകയായിരുന്നു. മുറിച്ചുമാറ്റിയ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്ക് പോയിരുന്ന വൈദുതി കണക്‌ഷനുകള്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്ന് തുടർന്ന് നല്‍കും.
SUMMARY: Student dies of shock; Police to file charges against management and KSEB
കാഠ്മണ്ഡു: ഫേയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…
കാസറഗോഡ്: കാസർഗോഡ് ജില്ലയിലെ പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം.17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ്…
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും…
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി…
ചെന്നൈ: അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയരാജ. ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയ്ക്കെതിരെയാണ്…
ബെംഗളൂരു: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നില്‍…