മലപ്പുറം: മലപ്പുറം എടവണ്ണ കുണ്ടുതോട് ചാലിയാര്‍ പുഴയില്‍ പന്ത്രണ്ടു വയസുകാരന്‍ മുങ്ങിമരിച്ചു. കുണ്ടുതോട് കൊട്ടമ്പാറയിലെ തേലക്കാട് ജാഫര്‍ എന്ന ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
കൂട്ടുകാരുമായി ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കുട്ടി ചുഴിയില്‍ പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയില്‍ കുട്ടിയെ കണ്ടെത്തുകയും ഉടന്‍ എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എടവണ്ണ ഇഎംസി ഹോസ്പിറ്റലില്‍. പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കുണ്ട് തോട് എഎംഎ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍.
SUMMARY: Student drowns after falling into whirlpool while bathing in river















