പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഉപയോഗിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ എക്‌സാം സെന്റർ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പത്തനംതിട്ട പോലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് വിദ്യാർഥി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മാതാവ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നല്‍കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് അക്ഷയ സെന്റര്‍ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാള്‍ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്തനംതിട്ട പോലീസ് നെയ്യാറ്റിന്‍കര പോലീസിന് കൈമാറിയിട്ടുണ്ട്.
TAGS: KERALA | NEET EXAM
SUMMARY: Neet exam fake hall ticket police will take statement of akshaya center employee
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…