LATEST NEWS

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ വിദ്യാർഥി തീ കൊളുത്തിയത്. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി സൂര്യാൻഷ് കൊച്ചാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാള്‍ക്കെതിരെ അധ്യാപിക നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. തുടർന്ന് പെട്രോള്‍ അവരുടെ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി. പിന്നലെ സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

15 ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയും അധ്യാപികയും രണ്ട് വർഷത്തിലേറെയായി പരസ്പരം പരിചയമുള്ളവരായിരുന്നു. സൂര്യൻഷിന് അധ്യാപികയോട് പ്രണയം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ നിന്ന് വിദ്യാർഥിയെ പുറത്താക്കുകയും മറ്റൊരു സ്കൂളില്‍ ചേരുകയുമായിരുന്നു. പ്രതിക്കെതിരെ സെക്ഷൻ 124A-യും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

SUMMARY: Student tries to set teacher on fire after being rejected for love proposal

NEWS BUREAU

Recent Posts

ഉമ്മൻ ചാണ്ടി​ തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; സത്യം ജനങ്ങൾക്കറിയാം, ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി​ തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ.…

1 hour ago

കെ.എൽ 90; സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90)…

1 hour ago

കിളിമാനൂർ വാ​ഹ​നാ​പ​ക​ടം​:​ ​സി ഐ ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ…

2 hours ago

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ…

2 hours ago

നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ…

3 hours ago

കെഎൻഎസ്എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള  പംപ കലാമന്ദിരിൽ…

4 hours ago