ബെംഗളൂരു: പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല് അഴിപ്പിച്ചതിൽ സംസ്ഥാനത്ത് പ്രതിഷേധം. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല് സുരക്ഷാ ജീവനക്കാര്‍ അഴിപ്പിച്ചത്.
പരീക്ഷ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ പൂണൂൽ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാര്‍ പൂണൂൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്ത് ബ്രാഹ്മണ സമൂഹം രംഗത്തെത്തി. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു. സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് സ്കൂൾ അധികൃതർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS: KARNATAKA | EXAM
SUMMARY: Students made to remove sacred thread at Karnataka CET exam centre, sparks row
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…