ബെംഗളൂരു: സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം കോളജ് വിദ്യാർഥികൾ. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാർഥികൾ ലഹരിക്കെതിരെ അണിനിരന്നത്.
നഗരത്തിലെ വിവിധ കോളജുകളിലെ ആറായിരത്തോളം വിദ്യാർഥികൾ പരിപാടിയിൽ നേരിട്ടു പങ്കെടുത്തു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ 500 കോളജുകളിലെ വിദ്യാർഥികൾ വിഡിയോ കോൺഫറൻസ് മുഖേനയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടികളിൽ 6.5 ലക്ഷത്തോളം വിദ്യാർഥികൾ പങ്കാളികളായിയായതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ എല്ലാ മാസവും കോളജുകളും സ്കൂളുകളും സന്ദർശിച്ച് ലഹരിവിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കും. എല്ലാ കോളജുകളിലും ലഹരിവിരുദ്ധ സമിതികൾക്കു രൂപം നൽകി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 4000 കിലോഗ്രാം കഞ്ചാവും 45 കോടി രൂപ വിലയുള്ള രാസലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു.
SUMMARY: 50K students take pledge against drugs.
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…