LATEST NEWS

മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. ഇടുക്കി, കണ്ണൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ഥലത്ത് സ്കൂട്ടറിൽ എത്തിയ അക്രമി ഇവരെ തടഞ്ഞു നിർത്തി വടിവാൾ വീശി ഭയപ്പെടുത്തി മൊബൈൽ ഫോണുകള്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

വിദ്യാര്‍ഥികള്‍ കെങ്കേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടെ നഷ്ട്ടപ്പെട്ട ഒരു ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുത്തയാൾ പണം നൽകാമെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പറഞ്ഞസ്ഥലത്ത് വിദ്യാര്‍ഥികള്‍ പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമി എത്തിയില്ല. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കെങ്കേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NEWS DESK

Recent Posts

ടി.പി വധക്കേസിൽ പ്രതിക്ക് ജാമ്യമില്ല

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…

18 minutes ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…

45 minutes ago

ക്ഷേമപെൻഷൻ; കുടിശ്ശിക ഉള്‍പ്പെടെ ₹3,600 വ്യാഴാഴ്ച കിട്ടും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…

58 minutes ago

തി​രു​വ​ന​ന്ത​പു​ര​ത്ത് 19കാരന്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ, കൊലപാതകത്തിലെത്തിച്ചത് ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കം

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന്…

1 hour ago

കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…

2 hours ago

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…

10 hours ago