LATEST NEWS

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 1 മുതല്‍ അടുത്ത 6 മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

കൂടിക്കാഴ്ചയിലൂടെ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

63 അപേക്ഷകരില്‍ എട്ട് പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാലു പേര്‍ കൂടിക്കാഴ്ചയില്‍ അയോഗ്യരായി. 59 കാരനായ നിയുക്ത മേല്‍ശാന്തി എം എ, ബി.എഡ് ബിരുദധാരിയാണ്. ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ: ഷാജിനി (റിട്ട.പ്രധാനധ്യാപിക, മണ്ണാര്‍ക്കാട് കല്ലടി ഹൈസ്‌കൂള്‍). മക്കള്‍: സുമനേഷ്, നിഖിലേഷ് എന്നിവരാണ്. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. അതിനുശേഷം സെപ്റ്റംബര്‍ 30 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച്‌ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും.

SUMMARY: Sudhakaran Namboothiri elected as Guruvayur Melshanthi

NEWS BUREAU

Recent Posts

സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…

33 minutes ago

കഴിഞ്ഞ മാസം ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ  കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…

1 hour ago

ഐസിയു പീഡന കേസ്: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ അതേ ആശുപത്രിയില്‍ തിരിച്ചെടുത്തു

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…

2 hours ago

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി. കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട്…

3 hours ago

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാല്‍ സ്വദേശി…

4 hours ago