ബെംഗളൂരു: മംഗളൂരുവില്‍ ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ബണ്ടാൾ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂർ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീൻ (അജ്ജു-29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുൾഖാദർ (നൗഫൽ-24) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ സുഹാസ് ഷെട്ടിയെ ഇക്കഴിഞ്ഞ മേയ് ഒന്നിന് രാത്രി ബജ്പെ കിന്നിപദവ് ക്രോസിലാണ് എട്ടുപേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
വാമഞ്ചൂർ നൗഷാദിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, കവർച്ച ഗൂഢാലോചന തുടങ്ങി ആറ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹാസ് ഷെട്ടിയെ പിന്തുടരുകയും വിവരങ്ങൾ കൊലയാളികൾക്ക് നൽകുകയും ചെയ്തത് അസ്ഹറുദ്ദീനാണെന്ന് പോലീസ് പറഞ്ഞു.
<br>
TAGS : SUHAS SHETTY MURDER
SUMMARY : Suhas Shetty murder case: Three more people arrested
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…