LATEST NEWS

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു; ക്വറ്റയില്‍ മാത്രം 14 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ മാത്രം 14 പേര്‍ മരിച്ചു.

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) യുടെ റാലിക്ക് നേരെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബലൂചിസ്ഥാനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്. പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.

SUMMARY: Suicide attacks kill 25 in Pakistan; 14 killed in Quetta alone

NEWS DESK

Recent Posts

78,000 കടന്ന് പുതിയ റെക്കോഡിത്തിലെത്തി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…

33 minutes ago

വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…

43 minutes ago

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍…

49 minutes ago

കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം…

58 minutes ago

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ: 100% വിജയം സ്വന്തമാക്കി കര്‍ണാടക ചാപ്റ്റര്‍

ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം…

2 hours ago

ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരയ്ക്ക് തുടക്കമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…

2 hours ago