ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്താണ് ആക്രമണം ഉണ്ടായത്. സംസ്ഥാന അർദ്ധസൈനിക വിഭാഗത്തിലെ രണ്ട് അംഗങ്ങളും രണ്ട് സാധാരണക്കാരും കൂടാതെ നാല് പോലീസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രംഗത്തെത്തി. അധികം അറിയപ്പെടാത്ത ഒരു തീവ്രവാദ സംഘടനയാണ് അസ്വാദ് ഉൾ ഹർബ്.
2021-ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്ഥാനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം കൊല്ലപ്പെട്ടു.
<br>
TAGS : PAKISTAN | SUICIDE BOMBING
SUMMARY : Suicide bombing in Pakistan. Eight people were killed
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…