മലപ്പുറം: മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി.
പി.വി. അൻവർ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്.
ക്യാമ്പ് ഓഫിസിലെ മരംമുറി കേസില്‍ നല്‍കിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…