ന്യൂഡൽഹി: അസമിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ. സുഖോയ് Su-30MKI യുദ്ധ വിമാനമാണ് റഡാറുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ കാണാതായത്. വിമാനത്തിനായി വ്യോമ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തിൽ നിന്നാണ് കാണാതായ വിമാനം ടേക്ക് ഓഫ് ചെയ്തത്. വൈകിട്ട് 7.45ഓടെയാണ് വിമാനവുമായി അവസാനമായി ബന്ധപ്പെടാനായതെന്നും വ്യോമസേന അറിയിച്ചു.
വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആര്‍ഒ അറിയിച്ചു. കാണാതായ വിമാനത്തിനായുള്ള പരിശോധന ആരംഭിച്ചതായും പ്രതിരോധ വകുപ്പ് വ്യക്തമാക്കി. വിമാനത്തിന്റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം. അസമിലെ കര്‍ബി ആംഗ്ലോംഗ് മേഖലയിലാണ് പരിശോധന നടക്കുന്നത്.
SUMMARY: Sukhoi aircraft loses radar contact in Assam; Air Force begins search
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…